തൃശൂർ: കൊവിഡ് രോഗ മുക്തരായവർ വീടുകളിലേക്ക് മടങ്ങുന്നതിന് പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയോ സ്വന്തം വാഹനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് നിര്‍ദ്ദേശം. രോഗ ബാധിതരാകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് നിലവിലുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കേണ്ടതിനാൽ ആംബുലൻസുകൾ വിട്ട് നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
പ്രതിദിന ജില്ലാതല കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. ഒരിക്കല്‍ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് യോഗം വിലയിരുത്തി. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനും സാദ്ധ്യതയില്ല. കൊവിഡ് സംശയിക്കുന്നവരെ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആരോഗ്യ- തദ്ദേശ വകുപ്പ് വാഹന സൗകര്യം ഒരുക്കും. രോഗ വ്യാപനം വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗ ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന. ഇത് സംബന്ധിച്ച നിർദ്ദേശം ഉടനെ പുറത്തിറക്കുമെന്ന് കളക്ടർ പറഞ്ഞു.