വെള്ളാങ്ങല്ലൂർ: അഴീക്കോട് സ്വദേശിയായ മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോണത്തുകുന്ന് എസ്.എൻ പുരം റോഡിലെ മത്സ്യ മാർക്കറ്റിൽ നിന്നും ഇക്കഴിഞ്ഞ ആഗസ്റ്റ് 24 മുതൽ 28 വരെ മത്സ്യം വാങ്ങിയവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇവരുടെ വിവരങ്ങൾ 9961643236, 9495685275 എന്ന മൊബൈൽ നമ്പറിലോ, ബന്ധപ്പെട്ട വാർഡ് അംഗത്തേയോ, ആശാ പ്രവർത്തകരെയോ അറിയിക്കണം. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വെള്ളാങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (0480 2861021) ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.