തൃശൂർ: സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യയിൽ കുറവെന്ന തൃശൂരിന്റെ ആശ്വാസം നിലയ്ക്കുന്നു. രണ്ടാഴ്ചയായി ജില്ലയിൽ മരണ സംഖ്യ കൂടുകയാണ്. ആഗസ്റ്റ് മാസത്തിൽ മാത്രം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഒമ്പതുപേർ. മരിച്ചവരെല്ലാം തന്നെ മറ്റ് രോഗങ്ങളുള്ളവർ. ഇവരുടെ ആദ്യഘട്ട പരിശോധനാഫലത്തിലാണ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. വടക്കാഞ്ചേരിയിൽ രണ്ട് പേരും പട്ടിക്കാട് ഒരാളുമാണ് മരിച്ചത്. 19 പേർ മരിച്ചുവെങ്കിലും ഔദ്യോഗിക കണക്കിൽ നിലവിൽ 14 പേരാണുള്ളത്. മൂന്നുപേരെ സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ് മരണത്തിൽ നിന്നും ഒഴിവാക്കി. ബാക്കി രണ്ടുപേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നൽകിയിട്ടുണ്ടെങ്കിലും ഇതര കാര്യങ്ങൾ കൂടി വിശദമായി പഠിച്ചതിന് പിന്നാലെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ. ജില്ലയിൽ രോഗ വ്യാപനം കൂടുമെന്ന മുന്നറിയിപ്പ് ശരിവെയ്ക്കുന്നതാണ് ജില്ലയിലെ അടുത്ത ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്തംബറിൽ രോഗം വല്ലാതെ വർദ്ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകളെ ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ രോഗബാധ.
അലസത ഉണ്ടായാൽ വലിയ ദുരന്തം
കൊവിഡ് ഹൃദയത്തിന്റെയടക്കം പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആന്തരീകാവയവങ്ങൾക്ക് പ്രശ്‌നം സൃഷ്ടിക്കും എന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധിതർ കൂടുതൽ കരുതലെടുക്കണം. കൊളസ്‌ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസംമുട്ട് അതുപോലെ കിഡ്‌നി, ക്യാൻസർ, ഹൃദയരോഗികൾ അടക്കം സ്ഥിരം രോഗികളും കരുതിയിരിക്കണം. ആരോഗ്യമുള്ള ശരീരത്തിൽ കൊവിഡ് ബാധിച്ചാലും അറിയുകയില്ല. എന്നാൽ വീട്ടിലുള്ള പ്രായമായവർക്കും കുട്ടികൾക്കും ദുർബലർക്കും ആരോഗ്യമുള്ളവരിലൂടെ പകരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ അനാവശ്യമായി പുറത്തുപോകാതിരിക്കുക. ജോലിക്ക് അടക്കം പുറത്തുപോകുന്നവർ കൊവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. തിരിച്ചെത്തുമ്പോൾ വീട്ടിൽ കയറുന്നതിന് മുമ്പ് കുളിച്ചുമാത്രം വീട്ടിൽ പ്രവേശിക്കണം.
ജനുവരി മുതൽ ആഗസ്റ്റ് 12വരെ മരണം -----------------------9
കഴിഞ്ഞ 17 ദിവസങ്ങൾക്കിടയിൽ മരിച്ചത് --------------------9
ഇന്നലെ മരിച്ചത് ----------------------------------------------------------1
തിരുവോണനാളിൽ നാളിൽ മാത്രം -----------------------------3
മരിച്ച 19പേരിൽ യുവാക്കൾ -----------------------------------------4