മാള: ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി പുത്തൻചിറ ശ്രീനാരായണധർമം ട്രസ്റ്റ് ഹാളിൽ മണി സദാനന്ദൻ രചിച്ച കവിതാ സമാഹാരമായ തണൽ പ്രകാശനം ചെയ്തു. യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ സി.കെ. യുധി മാസ്റ്റർ അദ്ധ്യക്ഷനായി. സാഹിത്യകാരനായ രാധാകൃഷ്ണൻ പൊറ്റയ്ക്കൽ പുസ്തകം തണൽ സെക്രട്ടറി റസാഖ് മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. യോഗത്തിൽ പി.കെ. വിജയൻ, പി.ഐ. രവി, ടി.ആർ. ശിവൻ, ബെന്നി പണിക്കർ, പി.കെ. ചന്ദ്രബാലൻ, മധു കുമ്പളത്ത് എന്നിവർ സംസാരിച്ചു.