alfa-award
ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററുകളിൽ ഏറ്റവും മികച്ച സേവനം നൽകുന്ന നഴ്‌സിനുള്ള പുരസ്‌കാരം ആൽഫ മതിലകം ലിങ്ക് സെന്ററിലെ നഴ്‌സ് ഇൻ ചാർജ് വി.എസ്.ഷീജക്ക് ബെന്നി ബെഹനാൻ എം.പി.സമ്മാനിക്കുന്നു.

കയ്പമംഗലം: ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററുകളിൽ ഏറ്റവും മികച്ച സേവനം നൽകുന്ന നഴ്‌സിനുള്ള പുരസ്‌കാരം ആൽഫ മതിലകം ലിങ്ക് സെന്ററിലെ നഴ്‌സ് ഇൻ ചാർജ് വി.എസ്. ഷീജയ്ക്ക് ബെന്നി ബെഹനാൻ എം.പി സമ്മാനിച്ചു. ആൽഫ പാലിയേറ്റീവ് കെയർ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഡയറക്ടർ ഡോ. ജോസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബഷീർ പന്തൽ, വാർഡ് മെമ്പർ സുരേഷ് കൊച്ചുവീട്ടിൽ, ലിങ്ക് സെന്റർ രക്ഷാധികാരി സുഗതൻ കണ്ടങ്ങത്ത്, ആൽഫ ജില്ലാ കോ- ഓർഡിനേറ്റർ ഇ.വി. രമേശൻ, ട്രഷറർ സിദ്ദീഖ് മംഗല്യ എന്നിവർ സംസാരിച്ചു.
അവാർഡ് തുക10,000 രൂപ കാൻസർ രോഗം മൂലം ബുദ്ധിമുട്ടുന്ന 26കാരിയായ യുവതിയുടെ കുടുംബത്തിനു സമ്മാനിച്ചു. സമ്മാനത്തുകയ്‌ക്കൊപ്പം തന്റെ വകയായി ഒരു തുകയും ബെന്നി ബെഹ്നാൻ ആ കുടുംബത്തിനു നൽകി മാതൃകയായി.