വാടാനപ്പിള്ളി: കരുണ കൊവിഡ് സെന്ററിൽ വ്യാഴാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാടാനപ്പിള്ളി 12, തളിക്കുളം 6, അന്തിക്കാട് 2 എന്നിങ്ങനെയാണ് രോഗ വ്യാപനം. വാടാനപ്പിള്ളിയിലെ 12 പേരിൽ 11 പേരും ഫുഡ് മസോൺ ജീവനക്കാരാണ്. ഒരാൾക്ക് ജനത ക്‌ളസ്റ്ററിൽ നിന്നുമാണ് രോഗബാധ. തളിക്കുളം പഞ്ചായത്തിൽ വാർഡ് മൂന്നിൽ അഞ്ച് പേർക്കും, വാർഡ് ഒന്നിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തളിക്കുളത്ത് രോഗം സ്ഥിരീകരിച്ച രോഗിയിൽ നിന്നും 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി. അതേസമയം ബുധനാഴ്ച പോസിറ്റീവ് ആയ ഒരു കുടുംബത്തിലെ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല.