ചാലക്കുടി: നഗരസഭാ പരിധിയിൽ വ്യാഴാഴ്ച രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വി.ആർ പുരം വാർഡിൽ മരപ്പണിക്കാരനായ പുരുഷന് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല. പടിഞ്ഞാറെ ചാലക്കുടി റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഒരാൾക്കും രോഗം കണ്ടെത്തി. ചാലക്കുടി ജംഗ്ഷനിലെ ടാക്‌സി ഡ്രൈവറായ ഇയാൾക്ക് നേരത്തെ കൊവിഡ് പിടിപെട്ട പുളിയാനി പറമ്പിലെ ചായക്കച്ചവടക്കാരനുമായി സമ്പർക്കമുണ്ടായിരുന്നു. മേലൂർ പഞ്ചായത്തിലെ പിണ്ടാണിയിലും ഒരാൾക്ക് വൈറസ് ബാധ കെണ്ടെത്തി. ചിറങ്ങരയിൽ ടയർ കട നടത്തുന്ന ഇയാളുടെയും ഉറവിടെ കണ്ടെത്തിയില്ല. ഇതിനിടെ മേലൂർ പഞ്ചായത്തിലെ പൂലാനി പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്.