കയ്പമംഗലം: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നു. പെരിഞ്ഞനം ചക്കരപ്പാടം റോഡിലെ ഈസ്റ്റ് യു.പി സ്‌കൂളിനടുത്ത് രണ്ടിടങ്ങളിലാണ് ഒരാഴ്ചയോളമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയാണിത്.
ഒന്നര വർഷം മുമ്പ് പുതുക്കി പണിത പെരിഞ്ഞനം കുറ്റിലക്കടവ് മതിലകം പള്ളി വളവ് റോഡിൽ 8 മാസങ്ങൾക്ക് മുമ്പ് റോഡിന്റെ മദ്ധ്യത്തിലും വശങ്ങളിലുമായി പത്തോളം ഭാഗത്ത് പൈപ്പു പൊട്ടി കുടിവെള്ളം പാഴായി പോയിരുന്നു. അന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ താത്കാലികമായെങ്കിലും പൈപ്പ് പൊട്ടിയത് ശരിയാക്കിയിരുന്നു.