കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് അഞ്ച് വർഷത്തെ വികസനരേഖ പുറത്തിറക്കി. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദിന് വികസന രേഖ നൽകി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ബി.ജി വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന വിശ്വൻ, ബേബി ശിവദാസ്, കെ.എം. ലൈല, ഗീത മോഹൻദാസ്, ആസൂത്രണ സമിതി അദ്ധ്യക്ഷൻ അഡ്വ. വി.കെ. ജ്യോതി പ്രകാശ്, വൈസ് പ്രസിഡന്റ് എ.വി. സതീഷ്, സെക്രട്ടറി റെനി പോൾ എന്നിവർ സംസാരിച്ചു.