പുതുക്കാട്: സ്‌നേഹപുരം മേലു വീട്ടിൽ ആണ്ടിയുടെ മകൻ ബാഹുലേയൻ(57) കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം നാലുമുതൽ പന്ത്രണ്ട് വരെ ശസ്ത്രക്രിയക്കായി അമല ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. കൊവിഡ് വ്യാപനം മൂലം അമലയിൽ രോഗികളെ പ്രവേശിക്കാതിരുന്നതിനാൽ കഴിഞ്ഞമാസം 24ന് തൃശുർ എലൈറ്റ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ മാസം നാലിന് അസ്വസ്ഥത വർദ്ധിച്ചതിനെ തുടർന്നാണ് അമലയിൽ ചികിത്സ തേടിയത്.
കൊവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ ഐ.സി.യുവിലായിരുന്നു. ആറുമാസമായി അമല ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. പ്രമേഹ രോഗിയാണ്. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഭാര്യ: വസന്ത. മക്കൾ: നിഗിൽ, നികിത. മരുമകൻ: കൃഷ്ണകുമാർ.