accident-death
ധൃതേഷ്

പുതുക്കാട്: ദേശീയപാത മണലി പാലത്തിന് സമീപം നിറുത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. തലോർ പനയംപാടം തൊഴുത്തുവളപ്പിൽ പരേതനായ കൃഷ്ണന്റെ മകൻ ധൃതേഷ് (25)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പനയംപാടം മേപ്പുറത്ത് ശ്രീനിവാസന്റെ മകൻ വിഷ്ണുദാസ് കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. ആമ്പല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിഷ്ണുദാസിനെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചതിരിഞ്ഞ് മരിച്ചു.

ധൃതേഷ് മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വടൂക്കര ശ്രീനാരായണസമാജം ശ്മശാനത്തിൽ. അമ്മ: ഓമന. സഹോദരിമാർ: ദൃശ്യ, ദൃശിത.