തൃശൂർ: സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്നത് ആശങ്കാജനകമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. സ്‌കൂൾ കോളേജ് ക്യാമ്പസുകൾക്കു പുറമെ ചലച്ചിത്ര മേഖല ഉൾപ്പെടെ വിവിധ തുറകളിൽ ലഹരി ഉപയോഗവും കച്ചവടവും വ്യാപകമാണ്. ലഹരിമരുന്ന് വ്യാപാരത്തിൽ ഉന്നതരുടെ പങ്കും അന്വേഷണവിധേയമാക്കണം. സർക്കാർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, എം.എസ്. ഗണേശ്, ഡോ. അജിതൻ മേനോത്ത്, ശങ്കർകുമ്പളത്ത്, ഡോ. പി.വി. പുഷ്പജ, വി.എസ്. ദിലീപ്കുമാർ, ഗോപിനാഥൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.