കാഞ്ഞാണി: കൊവിഡ് കാലത്ത് പോലും കർഷകർക്കും തൊഴിലാളികൾക്കും കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി. എൻ ജയദേവൻ പറഞ്ഞു. ബി.കെ.എം.യു - അഖിലേന്ത്യ
കിസാൻ സഭ സംയുക്ത ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മണലൂർ മണ്ഡലത്തിലെ കാഞ്ഞാണി ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തും കോർപറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും സ്വീകരിച്ചതെന്നും സി എൻ ജയദേവൻ പറഞ്ഞു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി പി.എസ് ജയൻ അദ്ധ്യക്ഷനായി. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എൻ. കെ സുബ്രഹഹ്മണ്യൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. കെ കൃഷ്ണൻ, കെ.വി വിനോദൻ, വി.ആർ മനോജ് തുടങ്ങിയവർ സംസാരിച്ചു.