agri
മനോഹരന്റെ പാവൽ തോട്ടത്തിൽ വിളവെടുക്കുന്ന വാർഡ് മെമ്പർ എം.യു. കൃഷ്ണകുമാർ. മനോഹരൻ, ഭാര്യ ഉഷ എന്നിവർ സമീപം

കൊരട്ടി: വെസ്റ്റ് കൊരട്ടി അമ്പാട്ടുപറമ്പിൽ മനോഹരന്റെ കൃഷിയിടത്തിൽ ഈ കൊവിഡ്കാലത്ത് ലഭിച്ചത് മികച്ച വിളവ്. ലോക്ക്ഡൗൺ കാലത്ത് മണ്ണിൽ പണിയെടുത്ത് വിളവെടുക്കാനുള്ള കഠിനശ്രമത്തിലായിരുന്നു മനോഹരൻ. ഇപ്പോൾ പാവലിൽ നിന്നും നല്ലവിളവാണ് മനോഹരന് ലഭിച്ചത്.

നെല്ലും നല്ല രീതിയിൽ കൃഷിചെയ്യുന്ന മനോഹരൻ കഴിഞ്ഞ തവണ നെൽക്കതിർ അവാർഡ് ഈ പാടശേഖരത്തിന് ലഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. രണ്ടുതവണ കൃഷിഭവന്റെ മികച്ച കർഷകനുള്ള അംഗീകാരം നേടിയിട്ടുണ്ട്. വാഴ, വെണ്ട, പയറ്, കപ്പ , കുമ്പളം, താക്കളി, ഇഞ്ചി, നെല്ല് തുടങ്ങി വിവിധങ്ങളായ കൃഷികളാണ് ചെയ്യുന്നത്. സ്വന്തം കൃഷിയിടത്തിന് പുറമെ ഏക്കർ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുണ്ട്. ഒരുവിധ മരുന്നുകളും ഉപയോഗിക്കാറില്ല. ഭാര്യ ഉഷയും രണ്ട് മക്കളും കൃഷിയിൽ മനോഹരന് സഹായികളായി കൂടെയുണ്ട്.