തൃശൂർ: 110 പേർ രോഗമുക്തരായപ്പോൾ 169 പേർക്ക് കൂടി കൊവിഡ്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1506 ആയി. തൃശൂർ സ്വദേശികളായ 39 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 159 പേരും സമ്പർക്കം വഴി പൊസിറ്റീവായവരാണ്. ഇതിൽ 53 പേരുടെ രോഗഉറവിടമറിയില്ല.
സമ്പർക്ക രോഗികൾ ഇങ്ങനെ
ദയ ക്ലസ്റ്റർ 6
പരുത്തിപ്പാറ ക്ലസ്റ്റർ 5
എലൈറ്റ് ക്ലസ്റ്റർ 4
അഴീക്കോട് ക്ലസ്റ്റർ 18
ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ (പൊലീസ് അക്കാഡമി) 4
സ്പിന്നിംഗ് മിൽ 5
ജി.എച്ച് ക്ലസ്റ്റർ 2
ഫ്രന്റ് ലൈൻ വർക്കർ 2
ആരോഗ്യപ്രവർത്തകർ 4
മറ്റ് സമ്പർക്കം 56
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 7
പ്രത്യേക പരിരക്ഷ വേണ്ട വിഭാഗം
60 വയസിന് മുകളിൽ 5 പുരുഷന്മാർ 11 സ്ത്രീകൾ
10 വയസിൽ താഴെ 4 ആൺകുട്ടികൾ 7 പെൺകുട്ടികൾ
1506 പേർ
ചികിത്സയിൽ
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കോർപറേഷൻ 45, 48 പെരിഞ്ഞനം വാർഡ് 1, എടത്തിരുത്തി വാർഡ് 10 ( ചാമക്കാല ഐ.എച്ച് ഡി.പി കോളനി പ്രദേശം), അവണൂർ വാർഡ് 10 ( കുരിശുപള്ളി ഒഴികെയുള്ള ഭാഗം), വാർഡ് 7 (പാറപ്പുറം സെൻ്ററിൽ നിന്ന് ആരംഭിക്കുന്ന പടിഞ്ഞാറ്റുമുറി വഴി കെട്ടിട നമ്പർ 111 മുതൽ 224 വരെയുള്ള ഭാഗം), പുന്നയൂർ അഞ്ചാം വാർഡ് 5, വലപ്പാട് വാർഡ് 5 ( അന്തിമഹാകാളൻ അമ്പലം വടക്കുവശം മുതൽ തിരുപഴഞ്ചേരി അമ്പലം പരിസരം വരെ ), വാർഡ് 10 (എടമുട്ടം സ്കൂളിന് തെക്കുവശം എസ്.ബി.ഐ റോഡ് മുതൽ അഞ്ചങ്ങാടി നാലും കൂടിയ സെന്റർ വരെ), 13 (പാലപ്പെട്ടി ബീച്ച് സെന്റർ മുതൽ കറുപ്പത്ത് ക്ഷേത്രപരിസരം വരെ ) എന്നിവയാണ് പുതിയ സോണുകൾ.
ഒഴിവാക്കിയത് :
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 4, ശ്രീനാരായണപുരം വാർഡ് 4, 8, കോലഴി വാർഡ് 12, 14, 16, അവണൂർ വാർഡ് 1, വരന്തരപ്പിള്ളി വാർഡ് 11, പോർക്കുളം വാർഡ് 8, വള്ളത്തോൾ നഗർ വാർഡ് 6