news-photo
രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുന്നു

ഗുരുവായൂർ: അദ്ധ്യാപകനായി 67 വർഷം പൂർത്തിയാക്കിയ കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ പുതുർ സ്മാരക ട്രസ്ര് അദ്ധ്യാപകദിനത്തിൽ ആദരിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മമ്മിയുർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാൾ അദ്ധ്യക്ഷനായി. ഷാജു പുതുർ ആമുഖ പ്രഭാഷണം നടത്തി. ശിഷ്യരെ പ്രതിനിധീകരിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജനു ഗുരുവായുർ ഗുരുവന്ദനം നടത്തി. കൃഷ്ണനാട്ടം ആശാൻ മുരളി അകമ്പടി, ഒ.വി. രാജേഷ് എന്നിവർ സംസാരിച്ചു.