പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാവറട്ടി പഞ്ചായത്തിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം പേർക്ക് രോഗം ബാധിച്ച കുടുംബത്തിലെ തന്നെ (വെൺമനാട്, വാർഡ് 13) മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുരുഷൻ (51, 40), സ്ത്രീ (75) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഇതേ കുടുംബത്തിലെ തന്നെ പുരുഷനാണ് (87) മരണപ്പെട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വദേശത്തു തന്നെ മൃതദേഹം സംസ്‌കരിച്ചു.
മുല്ലശ്ശേരി പഞ്ചായത്തിൽ ആറാം വാർഡ് എലവത്തൂരിൽ ഒരാൾക്ക് (പുരുഷൻ 54) കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. എളവള്ളി പഞ്ചായത്തിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുല്ലശ്ശേരി സി.എച്ച്.സിയിൽ നിന്നും അറിയിച്ചു.