കയ്പമംഗലം: അദ്ധ്യാപക ദിനത്തിൽ എ.പി.ജെ. അബ്ദുൾ കലാം റോഡ് നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏറ്റവും പ്രായം കൂടിയ വിരമിച്ച അദ്ധ്യാപകരായ കരീം മാസ്റ്റർ, ലൈല ടീച്ചർ, അബ്ബാസ് മാസ്റ്റർ എന്നിവരെ അവരുടെ വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചു. കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ വടശ്ശേരി, ട്രഷറർ നസീർ വേളയിൽ, സെക്രട്ടറി സത്യൻ കുറൂട്ടിപ്പറമ്പിൽ, രക്ഷാധികാരികളായ ഗോപി തറയിൽ, ഷാഹുൽ ഹമീദ് ഇടശ്ശേരി, ഷംസുദ്ദീൻ വൈപ്പിപാടത്ത് എന്നിവർ നേതൃത്വം നൽകി.