കയ്പമംഗലം: കയ്പമംഗലം ബോർഡ് പടിഞ്ഞാറ് ഗ്രാമലക്ഷ്മി റോഡിൽ കോതങ്ങത്ത് കുഞ്ഞക്കൻ മകൻ രാജൻ കോതങ്ങത്ത് (67) നിര്യാതനായി. അവിവാഹിതനായിരുന്നു. ആദ്യകാല നാടക പ്രവർത്തകനാണ്. നിരവധി സിനിമയിലും, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണപ്പുറം മേഖലയിൽ ഒരു പാട് ശിഷ്യ സമ്പത്തുള്ള രാജൻ കോതങ്ങത്ത് ഒരുപാട് അമേച്വർ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മാതാവ് :പാറുക്കുട്ടി. സഹോദരിമാർ: കാർത്തിക, ശാന്ത. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നടക്കും.