കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മേഖലയിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ പരിശോധനയിൽ ശ്രീനാരായണപുരം സ്വദേശികളായ അമ്മയ്ക്കും (31), മകൾക്കും (8) അഴീക്കോട് സ്വദേശിയായ യുവാവിനും (28) എറിയാട് സ്വദേശിക്കും(60) ക്കും കൊവിഡ് സ്ഥിരീകരിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയിൽ അഴീക്കോട് സ്വദേശികളായ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് സ്ത്രീകൾ, രണ്ട് വയസുകാരൻ, കയ്പമംഗലം സ്വദേശികളായ മൂന്ന് പേർ, കൂളിമുട്ടത്തെ പതിനഞ്ച് വയസുകാരി, മറ്റൊരു യുവാവ്, പുല്ലൂറ്റ് സ്വദേശികളായ ദമ്പതികൾ, മറ്റൊരു സ്ത്രീ, ഇതര സംസ്ഥാന തൊഴിലാളി, എടവിലങ്ങ് കാര സ്വദേശിയായ പതിനാല് വയസ്സുകാരി
എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.