house

തൃശൂർ: ജില്ലയിലെ ഇതുവരെ വിതരണ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പേർക്ക് പട്ടയം നൽക്കുന്ന നടപടികൾക്ക് തുടക്കമായി. കഴിഞ്ഞ പട്ടയമേളയ്ക്ക് ശേഷം 1035 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോൾ 4101 പട്ടയങ്ങൾ കൂടി ആകുമ്പോൾ 5136 പേർക്ക് പട്ടയം ലഭിക്കും. ജില്ലയിലെ പട്ടയവിതരണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. കാലപ്പഴക്കമേറിയതും സങ്കീർണമേറിയതും കേന്ദ്രാനുമതിയ്ക്ക് വിധേയമായതുമായ വനഭൂമി പട്ടയങ്ങൾ ഉൾപ്പടെ വിവിധയിനം പട്ടയങ്ങൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. ജില്ലാതല ഉദ്ഘാടനത്തിന് ശേഷം ഓരോ വില്ലേജിലേയും പട്ടയങ്ങൾ അതത് വില്ലേജ് ഓഫീസുകൾ വഴി കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത തീയതികളിൽ വിതരണം ചെയ്യും. കുന്നംകുളം താലൂക്കിന് കീഴിൽ മൂന്ന് വില്ലേജുകളിലായി 56 പേർക്കുള്ള പട്ടയ വിതരണത്തിന്റെ വിതരണവും നടക്കും. ചൊവ്വന്നൂർ (ഒമ്പത്), വെള്ളാറ്റഞ്ഞൂർ (ആറ്), കുന്നംകുളം (41) എന്നീ വില്ലേജുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്കാണ് പട്ടയം നൽകുന്നത്. അടുപ്പുട്ടിയിലുള്ള 36 കുടുംബങ്ങൾക്കും കോട്ടക്കുന്നിലെ 14 കുടുംബങ്ങൾക്കും ഇതോടെ കൈവശമുള്ള ഭൂമിക്ക് ഔദ്യോഗിക രേഖകളാകും.

നേരത്തെ വിതരണം ചെയ്തതടക്കം
ആകെ നൽകുന്ന പട്ടയങ്ങൾ - 5136
വനഭൂമി പട്ടയം - 333
ലാന്റ് ട്രിബ്യൂണൽ പട്ടയം, 4616
പുറമ്പോക്ക് -111
കോളനി -24
സുനാമി -37
മിച്ചഭൂമി - 5