e-chandraseharan

തൃശൂർ : അർഹരായ മുഴുവൻ ആളുകൾക്കും ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുക സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലയിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കാലങ്ങളിൽ നൽകിയ പട്ടയങ്ങൾ നിയമാനുസൃതമല്ലാത്തതിന്റെ പ്രശ്‌നങ്ങൾ വിവിധ ജില്ലകളിൽ ഉണ്ടായിട്ടുണ്ട്. ഇവിടെ വനം വകുപ്പുമായി ചേർന്നുള്ള നടപടിക്രമം ഓരോന്നും പൂർത്തീകരിച്ച് നിയമപരിരക്ഷ ഉറപ്പാക്കിയാണ് വനഭൂമി പട്ടയം നൽകുന്നത്. ഇനിയും അവശേഷിക്കുന്ന ആയിരക്കണക്കിന് പേർക്കുകൂടി പട്ടയം നൽകാനുള്ള പ്രവർത്തനം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി.മൊയ്തീൻ,വി.എസ് സുനിൽകുമാർ,ഗവ. ചീഫ് വിപ്പ് അഡ്വ. കെ.രാജൻ എന്നിവർ പട്ടയവിതരണം നിർവഹിച്ചു.