വടക്കാഞ്ചേരി: പാവങ്ങളുടെ പിച്ചച്ചട്ടിയിൽ പിണറായി സർക്കാർ കൈയിട്ടുവാരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. യുവമോർച്ച വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണം. അനിൽ അക്കര എം.എൽ.എയുടേത് വില കുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്. സ്വന്തം മണ്ഡലത്തിൽ നടന്ന വൻ അഴിമതി ആരോപണമുള്ള പദ്ധതിയെ കുറിച്ച് ഉത്തരവാദിത്വമുള്ള ജനപ്രതിനിധി എന്ന നിലയ്ക്ക് ഇത്രയും കാലമായും അറിഞ്ഞില്ലെന്നത് ലജ്ജാവഹമാണെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

യുവമോർച്ച വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് എ.എ. അനിൽ കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വിനയകുമാർ ജനറൽ സെക്രട്ടറി എസ്. രാജു, വിജീഷ് കെ.വി, ചന്ദ്രമോഹൻ കുമ്പളങ്ങാട്, അമൃത മുരളീധരൻ എന്നിവർ നേതൃത്വം നൽകി.