guruvayoor

ഗുരുവായൂർ : ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയായ പത്താം തിയതി മുതൽ ഭക്തർക്ക് നിവേദ്യം വിതരണം ചെയ്ത് തുടങ്ങും. അഷ്ടമി രോഹിണിക്ക് പതിനായിരം അപ്പവും ഇരുനൂറ് ലിറ്റർ പാൽപ്പായസവും തയ്യാറാക്കും. നിവേദ്യങ്ങളായ പാൽപ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത കവറുകളിലും ടിന്നുകളിലുമാണ് വിതരണം ചെയ്യുക. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവ തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ദിനത്തിൽ 10,000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്പ്പായസം, 100 അട തുടങ്ങിയ നിവേദ്യം ശീട്ടാക്കാൻ ഭക്തർക്ക് അവസരം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തർക്ക് ആവശ്യാനുസരണം നിവേദ്യം ശീട്ടാക്കാം.