പുല്ലൂർ : സർവീസ് സഹകരണ ബാങ്ക് ഊരകം ബ്രാഞ്ചിനായി വാങ്ങിയ പതിനാലര സെന്റ് സ്ഥലത്ത് 4,000 ചതുരശ്ര അടിയിൽ പണി തീർത്ത ബ്രാഞ്ച് സമുച്ചയം 8ന് രാവിലെ 10.30ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
ആധുനിക സൗകര്യങ്ങളോടു കൂടിയ ബ്രാഞ്ച് ഓഫീസ് ലോക്കർ സംവിധാനം, ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന എ.ടി.എമ്മിനായുള്ള സൗകര്യം, 200 പേരെ ഉൾക്കൊള്ളാവുന്ന ഹാൾ, രണ്ട് സ്റ്റോറേജ് റൂമുകൾ, സോളാർ സംവിധാനം എന്നിവ ഉൾക്കൊള്ളുന്നതാണ് ബ്രാഞ്ച് സമുച്ചയം. പ്രൊഫ. കെ.യു അരുണൻ എം.എൽ.എ അദ്ധ്യക്ഷനാവും. ലോക്കർ സംവിധാനം സഹകരണ ജോയിന്റ് രജിസ്ട്രാർ രാജൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ , പഞ്ചായത്ത് പ്രസിഡന്റ് സരിത സരേഷ് , ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപള്ളി, വാർഡ് അംഗം എം.കെ കോരകുട്ടി, പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുക്കും.