new-building-open
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്യുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർ കുഞ്ഞി അദ്ധ്യക്ഷനായി. ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി പൂർത്തീകരിച്ചത്.

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് പ്രസിഡന്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. കിടത്തിച്ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തുമെന്ന് മുസ്താഖ് അലി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി.

ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജിത ഹംസ, പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാൻമാരായ കെ.ഡി. വീരമണി, വി.എം. മനാഫ്, ബ്ലോക്ക് മെമ്പർ എം.എ. അബൂബക്കർ ഹാജി, മെമ്പർമാരായ റഫീഖ ടീച്ചർ, ഷൈല മുഹമ്മദ്, ഷംസിയ തൗഫീക്ക്, മൂക്കൻ കാഞ്ചന, ഷാലിമ സുബൈർ, പി.എ. അഷ്‌കറലി, സൂപ്രണ്ട് ഡോ. ശ്രീകല, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.