കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ജില്ലാ ആശുപത്രിയായി ഉയർത്തിയ നടപടി പ്രാബല്യത്തിൽ വരുത്തണമെന്ന് പുല്ലൂറ്റ് മേഖല കോൺഗ്രസ് കൂട്ടായ്മ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടി.എൻ പ്രതാപൻ എം.എൽ.എയായിരുന്നപ്പോൾ ജില്ലാ ആശുപത്രിയായി ഉയർത്തുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അനന്തര നടപടികൾ കൈക്കൊള്ളാൻ തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ സി.എസ് തിലകൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ജി മുരളീധരൻ, കെ.കെ ചിത്രഭാനു, ടി.കെ ലാലു, നൗഷാദ് പുല്ലൂറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.