ചാലക്കുടി: ജില്ലാതല പട്ടയ മേളയോട് അനുബന്ധിച്ച് ചാലക്കുടി താലൂക്കിൽ 31 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ആറ് പേർക്ക് ബി.ഡി. ദേവസ്സി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. വനഭൂമി പട്ടയ വിഭാഗത്തിൽ ഉൾപ്പെടുന്ന ബാക്കിയുള്ള 25 പേർക്കുള്ള പട്ടയങ്ങൾ വരും ദിവസങ്ങളിൽ അതത് വില്ലേജ് ഓഫീസുകൾ വഴി വിതരണം ചെയ്യും. ഡെപ്യൂട്ടി കളക്ടർ എ.ജെ. മേരി, അഡീഷണൽ തഹസിൽദാർ ഐ.എ. സുരേഷ്, ഡെപ്യൂട്ടി തഹസിൽദാർ രാജൻ കെ.ഡി എന്നിവരും സന്നിഹിതരായിരുന്നു.