കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ 2020 പട്ടയ വിതരണോദ്ഘാടനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്കിൽ 19 പട്ടയങ്ങൾ വിതരണം ചെയ്തു. താലൂക്കിലെ കൂളിമുട്ടം വില്ലേജിലെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ചു പട്ടയങ്ങളാണ് ആദ്യം വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങൾ കൂളിമുട്ടം വില്ലേജ് ഓഫീസിൽ വച്ചും വിതരണം ചെയ്തു. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, തഹസിൽദാർ കെ. രേവ എന്നിവർ പങ്കെടുത്തു.