pool
കോനൂർ ചൂരക്കുളം പുനഃരുദ്ധാരണം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ കോനൂർ നാലാം വാർഡിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള ചൂരകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത സംരംഭമാണിത്. പായലും ചെളിയും നിറഞ്ഞ് നശിച്ച കുളത്തിന്റെ പുനരുദ്ധാരണത്തോടെ നാട്ടുകാരുടെ നീണ്ടകാലത്തെ ആവശ്യങ്ങൾക്കും, പ്രതിഷേധങ്ങൾക്കുമാണ് പരിഹാരമാകുന്നത്. കുളം ആഴത്തിൽ ചെളി കോരി പായൽ നീക്കം ചെയ്യുന്നതിനൊപ്പം ഓരം കെട്ടൽ, ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഇതിലുൾപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സി.വി. ദാമോദരൻ, കെ.കെ. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.