sreeraman-chira
ശ്രീരാമൻ ചിറ പാടശേഖരം വെള്ളത്തിനടിയിൽ

പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി ശ്രീരാമൻച്ചിറ 900 പറ പാടശേഖരത്തിലെ കർഷകർ ദുരിതത്തിൽ. അപ്രതീക്ഷിതമായി പെയ്ത മഴ കർഷകരെ പ്രതിസന്ധിയിലാക്കി. വിളഞ്ഞ് കൊയ്യാൻ പാകത്തിലായ നെൽപ്പാടങ്ങൾ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ടിനടിയിലായി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയം മുക്കിയ നെൽകർഷകരെ ഇത്തവണത്തെ മഴയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഴവെള്ളത്തിൽ താന്ന്യം പഞ്ചായത്തിലെ 60 ഏക്കറോളം കൃഷി ഭൂമിയാണ് നശിച്ചത്. ഏകദേശം 120 ടണ്ണോളം നെല്ല് കർഷകർക്ക് നഷ്ടം സംഭവിച്ചതായി പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായതെന്ന് പാടശേഖരകമ്മിറ്റി പ്രസിഡന്റ് പി.വി സുനിൽ, സെക്രട്ടറി വിത്സൻ പുലിക്കോട്ടിൽ എന്നിവർ പറഞ്ഞു.