തൃശൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്‌നേഹ സാന്ത്വനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീന റിപ്പോർട്ട് അവതരിപ്പിക്കും.