samaram-
ഭൂമി കൈമാറ്റ അഴിമതി നടത്തിയ പഞ്ചായത്ത്ഭരണസമിതിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം വി.എസ്.പ്രിന്‍സ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പഞ്ചായത്ത് ഭൂമി സർക്കാർ നിയമങ്ങളോ, നടപടി ക്രമങ്ങളോ ഇല്ലാതെ സ്വകാര്യ വ്യക്തിക്ക് പൂക്കട നടത്താൻ നൽകിയ പ്രസിഡന്റിന്റെ തീരുമാനം റദ്ദാക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയുടെയും സർവ്വകക്ഷി യോഗത്തിന്റെയും തീരുമാനങ്ങൾ അട്ടിമറിച്ച് നടത്തിയ ഭൂമി ഇടപാടിലെ അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്‌ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.കെ. ഗോഖലെ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് അളഗപ്പനഗർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.എം. ചന്ദ്രൻ, നേതാക്കളായ പി.കെ. ശേഖരൻ, പി.എം. നിക്‌സൺ, പി.വി. ഗോപിനാഥൻ, പി.കെ. വിനോദൻ, വി.കെ. സുബ്രമണ്യൻ, സി.കെ. ആനന്ദകുമാരൻ, ജോർജ്ജ് കൂടലി, ജയന്തി സുരേന്ദ്രൻ, വി.കെ. വിനീഷ്, കെ.ആർ. അനൂപ്, സോജൻ ജോസഫ, വി.ആർ. രാജൻ എന്നിവർ സംസാരിച്ചു.