water
പരിയാരം-കോടശേരി, അതിരപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനം ബി.ഡി. ദേവസി എം..എൽ.എ നിർവ്വഹിക്കുന്നു

ചാലക്കുടി: കിഫ്ബി പദ്ധതിയെ വിമർശിച്ചവർ പോലും ഇപ്പോൾ പ്രത്യാശയോടെ ഉറ്റുനോക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. കോടശേരി പരിയാരം അതിരപ്പിള്ളി സമഗ്ര കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ഓൺ ലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പൂർത്തീകരിക്കുന്നതോടെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന നടപടിയും ഉണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പരിയാരം പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. കിഫ്ബി പദ്ധതി തട്ടിപ്പും വെട്ടിപ്പുമാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് ചാലക്കുടി പവ്വർ സ്റ്റേഷൻ, ഇൻഡോർ സ്റ്റേഡിയം എന്നിവയുടെ പൂർത്തീകരണമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. 70 കോടി രൂപ ചെലവു വന്ന പവർ ഹൗസ്, പത്തു കോടിയുടെ ഇൻഡോർ സ്റ്റേഡിയം ഇവയെല്ലാം ഏതാനും മാസങ്ങൾക്കം ഉദ്ഘാടനം ചെയ്യും.

കിഫ്ബിയിലൂടെ മണ്ഡലത്തിൽ 427 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ബി.ഡി. ദേവസി തുടർന്നു പറഞ്ഞു. പരിയാരം പഞ്ചായത്ത് പ്രസിഡന്റുമാരായ ജെനീഷ് പി. ജോസ്, തങ്കമ്മ വർഗീസ്, ഉഷ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഐ.ഐ. അബ്ദുൾ മജിദ്, വി.ഐ. പോൾ, സൂപ്രണ്ടിംഗ് എൻജിനിയർ പൗളി പീറ്റർ, അസി. എക്‌സി. എൻജിനിയർ പി.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.