nh-road
ദേശീയപാത 44 ചെന്ത്രാപ്പിന്നി 17ന് വടക്കുവശം സഹറാസ് കല്യാണമണ്ഡപത്തിന് മുൻപിൽ തകർന്നു കിടക്കുന്ന റോഡ്

കയ്പമംഗലം: ദേശീയ പാത 44 പാലപ്പെട്ടിയിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടു. ചെന്ത്രാപ്പിന്നി 17 ന് വടക്കുവശം സഹറാസ് കല്യാണമണ്ഡപത്തിന് മുൻവശത്തെ റോഡാണ് തകർന്ന് അപകടക്കെണിയാകുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. നിരവധി വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ദേശീയപാത 44ൽ പലയിടത്തും റീടാറിംഗ് നടത്തിയെങ്കിലും ചെന്ത്രാപ്പിന്നി ശ്രീമുരുകൻ മുതൽ വടക്കോട്ടു വലപ്പാട് വരെ ടാറിംഗ് നടത്താത്തത് മൂലമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.