കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണലൂർ, അരിമ്പൂർ പഞ്ചായത്തുകളിലെ ചുമട്ടുതൊഴിലാളികൾ, വ്യപാരികൾ, ജീവനക്കാർ, ഇതര തൊഴിലാളികൾ, സലൂൺ ജീവനക്കാർ ഉൾപ്പെടെ 100 പേരെ പരിശോധിച്ചതിൽ കാഞ്ഞാണി മാർക്കറ്റിനുള്ളിലെ സലൂൺ ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉറവിടം കണ്ടെത്താനായിട്ടില്ല. അരിമ്പൂരിൽ ആർക്കും പോസ്റ്റീവ് ഇല്ല.
കഴിഞ്ഞ ശനിയാഴ്ച മണലൂർ അഞ്ചാം വാർഡിലെ വീടിന്റെ അടുത്തുള്ള വിവാഹചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതിനാൽ ചടങ്ങിൽ പങ്കെടുത്തവരെല്ലാം സ്വയം ക്വറന്റൈനിൽ പോകണമെന്നും സെപ്തംബർ 4മുതൽ 7വരെ സലൂൺ സന്ദർശിച്ചവരും വിവാഹചടങ്ങിൽ പങ്കെടുത്തവരും മണലൂർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ ബിമൽ കുമാർ അറിയിച്ചു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി 34പേർക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 28പേർ രോഗവിമുക്തരായി. മണലൂർ ആരോഗ്യവകുപ്പ് ഫോൺ: 9495422602,9387879911, 9387127148