കയ്പമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും എം.എ ഭാരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ സബിത സജീവനെ കയ്പമംഗലം പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കദീജ പുതിയ വീട്ടിൽ അദ്ധ്യക്ഷനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സൈനുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജീഷ നവാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഭരതൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.