ചാവക്കാട്: തിരുവത്ര ദീനദയാൽ നഗറിൽ താമസിക്കുന്ന വാലിപറമ്പിൽ പരേതനായ വേലായുധൻ മകൻ സുനിൽ(51) നിര്യാതനായി. ജന്മഭൂമി തൃശൂർ ലേഖകനായിരുന്നു. ചാവക്കാട് പ്രസ് ക്ലബ് അംഗമാണ്. തിരുവത്ര ശ്രീനാരായണ വിദ്യാ നികേതൻ സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയായ ധന്യ ജയറാം തിരക്കഥ ഒരുക്കിയ എസ്സാർ മീഡിയയുടെ ബാനറിൽ നിർമ്മിച്ച 'ഒഴുകി തീരാത്ത നദികൾ' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനായിരുന്നു. ബാലഗോകുലം ഗുരുവായൂർ കാര്യദർശി, ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സംഘടനാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കൃഷ്ണ. മക്കൾ: നന്ദു കൃഷ്ണൻ, ഹരിഗോവിന്ദ്. സംസ്‌കാരം നടത്തി.