 
നവീകരിച്ച അന്തിക്കാട് ശ്രീ കാർത്യായനി ക്ഷേത്രക്കുളം മന്ത്രി വി.എസ്. സുനിൽകുമാർ നാടിന് സമർപ്പിക്കുന്നു.
അന്തിക്കാട്: കോൾ വികസനത്തിനായി തൃശൂർ പൊന്നാനി കോൾ മേഖലയിൽ 298 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ക്യഷിമന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാന കൃഷി വകുപ്പിന്റെ സഹസ്ര സരോവർ പദ്ധതിപ്രകാരം നവീകരിച്ച അന്തിക്കാട് ശ്രീകാർത്യായനി ദേവി ക്ഷേത്രക്കുളം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ഉദ്ഘാടനച്ചടങ്ങിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. അന്തിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, ചീഫ് വിപ്പ് കെ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ, കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യനേശൻ, അന്തിക്കാട് ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട്, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കെ. രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.