വലപ്പാട്: പഞ്ചായത്ത് അഗതി രഹിത കേരളം പദ്ധതി പ്രകാരം സി.ഡി.എസ് കുടുംബശ്രീ മൂന്ന് വീടുകൾ പൂർത്തീകരിച്ചു നൽകി. ഒന്നാം വാർഡിൽ 6.25 ലക്ഷം രൂപ ചെലവഴിച്ച് 4 സെന്റ് ഭൂമിയിൽ സരോജിനി അന്തിക്കാടിനും, വാർഡ് രണ്ടിൽ 4 ലക്ഷം രൂപ ചെലവഴിച്ച് തുളസി വളവത്തിനും വീട് നിർമ്മിച്ച് നൽകി. താക്കോൽദാന കർമ്മം വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ മല്ലിക ദേവൻ അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി സജയ് ഹക്കിം, സി.കെ കുട്ടൻ മാസ്റ്റർ, വാർഡ് മെമ്പർ ജയഭാരതി ഭാസ്‌കരൻ, തുളസി സന്തോഷ്, ആർ.ആർ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.