വാടാനപ്പിള്ളി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏങ്ങണ്ടിയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, സിന്ധു സന്തോഷ്, ഇർഷാദ് ചേറ്റുവ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ഫാത്തിമ, കോ-ഓർഡിനേറ്റർ സിന്ധു, ഫാത്തിമ അൽമാസ് എന്നിവർ പങ്കെടുത്തു. രണ്ട് കുളങ്ങളിലായി 2,400 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.