പുതുക്കാട്: ടോൾ പ്ലാസയിൽ ജോലി ചെയ്ത് വരുന്ന രണ്ട് ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഇരുപത്തി അഞ്ച് ജീവനക്കാർ നിരീക്ഷണത്തിലും ആയിട്ട് ടോൾ പ്ലാസ അടച്ചിടില്ലെന്ന അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എ.ഐ.വൈ.എഫ്. അടിയന്തരമായി ടോൾ പിരിവ് നിറുത്തി വച്ച് ജനങ്ങൾക്കും തൊഴിലാളികൾക്കും സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തി രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട് എ.ഐ.വൈ.എഫ് പുതുക്കാട് മണ്ഡലം സെക്രട്ടറി വി.കെ. വിനീഷും പ്രസിഡന്റ് ശ്യാൽ പുതുക്കാടും ജില്ലാ കളക്ടർക്ക് കത്ത് നൽകി.