കൊടുങ്ങല്ലൂർ: നഗരസഭയിലെ ആലേച്ചുപറമ്പിൽ ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലേക്ക് ബയോഡൈജസ്റ്റർ പോട്ടുകൾ വിതരണം ചെയ്തു. 140 അപേക്ഷകൾ ലഭിച്ചതിൽ 110 പേർക്കാണ് ആദ്യഘട്ടത്തിൽ പോട്ടുകൾ നൽകിയത്. ഹരിത കർമ്മ സേനകൾ വഴിയാണ് നഗരസഭ ഇവ വീടുകളിൽ എത്തിക്കുന്നത്.
നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികസന സമിതി കൺവീനർ ടി.എ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ നഗരസഭാ ചെയർപേഴ്‌സൺ ലില്ലി ബാലകൃഷ്ണൻ, എം.എസ്. സുഗതൻ, വേണു തേക്കിലക്കാട്ടിൽ, ഹെൽത്ത് സൂപ്പർവൈസർ കെ.വി. ഗോപാലകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സീന, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.