gvr-news-photo
ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിക്കുന്നു.

ഗുരുവായൂർ: ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണൻ നായർക്ക് സമ്മാനിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ചടങ്ങിൽ പുരസ്‌കാരം ദേവസ്വം ചെയർമാൻ സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രിജാകുമാരി, പെരുവനം കുട്ടൻമാരാർ തുടങ്ങിയവർ സംബന്ധിച്ചു.