ചാലക്കുടി: ചാലക്കുടി വെള്ളിക്കുളങ്ങര റോഡിലെ മേച്ചിറ കനാൽപ്പാലത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു. 3.44 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന കർമ്മം കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ നിർവഹിച്ചു. കനാൽപ്പാലം ജംഗ്ഷനിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പി വിത്സൻ, പഞ്ചായത്തംഗങ്ങളായ മായാ ദിനേശൻ, ശകുന്തള വത്സൻ, ജിനി രാധാകൃഷ്ണൻ, കോടശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മധുസൂദനൻ, പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനിയർ ഷിജി കരുണാകരൻ എന്നിവർ സംസാരിച്ചു.