ചാലക്കുടി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഐ.എൻ.ടി.യു.സിയുടെ ബോർഡ് അനധികൃതമായി മാറ്റിയ ഡി.ടി.ഒയുടെ നടപടിയിൽ പ്രവർത്തകർ പ്രതിഷേധിച്ചു. മുന്നറിയിപ്പാലാതെ പകപോക്കലിന്റെ ഭാഗമായാണ് നോട്ടീസ് ബോർഡ് നീക്കം ചെയ്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് പ്രവർത്തകർ ബോർഡ് പുനസ്ഥാപിച്ചു. ഡി.ടി.ഒക്കെതിരെ കെ.എസ്.ആർ.ടി.സി എം.ഡിക്ക് പരാതി നൽകിയതായി ഇവർ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.ഒ. ജോസ്, ടോബി ജോസഫ്, സി.ടി. ഡെന്നി, ജോബി അഗസ്തിൻ തുടങ്ങിയവർ നേതൃത്വം നൽകി.