death
കല്യാണി

അന്നമനട: വാളൂർ പുളിക്കടവ് കറ്റുകണ്ടത്തിൽ പരേതനായ വേലായുധൻ ഭാര്യ കല്യാണി (കുഞ്ഞിപ്പെണ്ണ്- 87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് ക്രിമറ്റോറിയത്തിൽ. മക്കൾ: വാസുദേവൻ, ചന്ദ്രൻ, ഇന്ദിര, മണി, സുരേന്ദ്രൻ (അമേരിക്ക), ഉണ്ണി. മരുമക്കൾ: വത്സല, ഇന്ദിര, മോളി, രേഖ, മഹേശ്വരി, ബാബു.

മൂത്രത്തിൽ കല്ലിന് നാട്ടുവൈദ്യ ചികിത്സയിലൂടെ ആയിരങ്ങൾക്ക് രോഗശാന്തി നൽകിയിരുന്നു കുഞ്ഞിപ്പെണ്ണ് .പല ദേശങ്ങളിൽ നിന്നും നിരവധിപേരാണ് ഇവരെ തേടി എത്താറുള്ളത്. നിരവധി ചികിത്സാമാർഗങ്ങൾ അവലംബിച്ചിട്ടും സുഖപ്പെടാത്ത പലർക്കും ആശ്വാസം പകർന്നിരുന്നു. ഇവരുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടക്കിയത്.