വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ ഫ്ലാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ടി.എസ്.ഉല്ലാസ് ബാബുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സപ്തദിന ഉപവാസം ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് വിനയകുമാർ, ജനറൽ സെക്രട്ടറി എസ്.രാജു എന്നിവർ സംസാരിച്ചു. ഉപവാസത്തിന് മുന്നോടിയായി ഫ്ലാറ്റ് നിർമ്മാണം നടക്കുന്ന ചരൽ പറമ്പിൽ നിന്ന് യുവമോർച്ച മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ റാലി നടന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ഫ്ലാഗ് ഓഫ് ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനിൽ നേതൃത്വം നൽകി.