subishahotal
കയ്പമംഗലം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കാളമുറി സെന്ററിൽ സുഭിക്ഷ ജനകീയ ഹോട്ടൽ പ്രവർത്തനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കയ്പമംഗലം പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കാളമുറി സെന്ററിൽ സുഭിക്ഷ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കദീജ പുതിയവീട്ടിൽ,​ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 20 രൂപയ്ക്ക് രുചികരമായ ഊണും, മിതമായ നിരക്കിൽ മറ്റ് നാടൻ വിഭവങ്ങളും ലഭ്യമാകും.