വാടാനപ്പിള്ളി: അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ തളിക്കുളത്ത് സൂക്ഷ്മ ചെറുകിട സംരംഭകർക്കായി മൈക്രോ ഇൻഡസ്ട്രിയൽ ഹബ് പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം, കെട്ടിടം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളടങ്ങിയ 'വാക്ക് ടു വർക്ക്' ഇൻഡസ്ട്രിയൽ മൊഡ്യൂളുകൾ സംരംഭകർക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ നിർവഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സജിത അദ്ധ്യക്ഷയായി. ഡോ. ഗൾഫാർ മുഹമ്മദ് അലി, ഡോ. ബൈജു നെടുങ്കേരി, സി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.